കേരളസർവകലാശാല ബിരുദ പ്രവേശനം

Wednesday 20 August 2025 1:49 AM IST

കേരളസർവകലാശാലയിലെ കോളേജുകളിൽ ഒഴിവുള്ളബിരുദ സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തും. കൊല്ലം മേഖലയിലെ കോളേജുകളിലേക്ക് 20, 21നും തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്ക് 22, 23, 25 തീയതികളിലും അലോട്ട്മെന്റ് നടത്തും.

ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‍സി പരീക്ഷയുടെ കോംപ്ലിമെന്ററി ബയോടെക്നോളജി, പോളിമർ കെമിസ്ട്രി എന്നീ പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‍സി പരീക്ഷയുടെ ബോട്ടണി, സുവോളജി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

2024 ഒക്ടോബറിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2013 സ്കീം), 2024 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2008 സ്കീം) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 20 മുതൽ 22 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.