പോളിടെക്നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി
Wednesday 20 August 2025 1:56 AM IST
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി, വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ, പാർട്ട് ടൈം ഡിപ്ലോമ പ്രവേശനത്തിന്റെ അവസാന തീയതി സെപ്റ്റംബർ 15. നിലവിലെ റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തിൽ നിലവിൽ ഇതു വരെ അപേക്ഷിച്ചിട്ടില്ലാത്തവർക്കും 18മുതൽ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷിക്കാം. www.polyadmission.org/let.