കൊട്ടാരക്കര ഗണപതി ക്ഷേത്രം

Wednesday 20 August 2025 1:16 AM IST

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ഗണേശോത്സവം 27ന് നടക്കും. 22 മുതൽ 27 വരെയാണ് ഗണേശ മഹാപുരാണ ജ്ഞാനയജ്ഞം. നീലേശ്വരം ശ്രീജിത്ത്.കെ.നായർ മുഖ്യ കാർമ്മികത്വം വഹിക്കും. 22ന് വൈകിട്ട് 6.30ന് ദേവസ്വം അസി.കമ്മിഷണർ ആയില്യ.എം.ആർ.പിള്ള ഉദ്ഘാടനം ചെയ്യും. 24ന് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം. ഇതിഹാസ പുരാണ ജ്ഞാന പരീക്ഷയുമുണ്ടാകും. ദിവസവും രാവിലെ 7ന് പാരായണം, 10.30നും വൈകിട്ട് 5.30നും പ്രഭാഷണം, 11ന് ശദിദോഷ നിവാരണി പൂജ, 12.30ന് പ്രസാദം ഊട്ട്. വിനായക ചതുർത്ഥി ദിനമായ 27ന് മഹാഗണപതി ഹോമം, 8ന് ഗജപൂജയും ആനഊട്ടും, വൈകിട്ട് 3.30ന് ഭക്തിഗാനസുധ, രാത്രി 7.45ന് എഴുന്നെള്ളത്തും വിളക്കും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.