'ദി ഗ്രേറ്റ് ഇന്ത്യൻ സാരി' ഫാഷൻ ബ്രാൻഡുമായി ശീമാട്ടി

Wednesday 20 August 2025 1:36 AM IST
'ദി ഗ്രേറ്റ് ഇന്ത്യൻ സാരി' ഫാഷൻ സാരി ബ്രാൻഡ് ബീന കണ്ണൻ വിപണിയിൽ അവതരിപ്പിക്കുന്നു

കൊച്ചി: സംസ്ഥാനത്തെ സാരി ഫാഷനുകളിലെ തിളങ്ങും നക്ഷത്രമായ ശീമാട്ടി പുതുതലമുറ ഉപഭോക്താക്കൾക്കായി ജെൻ സി സ്‌റ്റൈലിൽ ഒരുക്കിയ 'ദി ഗ്രേറ്റ് ഇന്ത്യൻ സാരി' ഫാഷൻ ബ്രാൻഡ് അവതരിപ്പിക്കുന്നു. ഇന്ന് കൊച്ചിയിലെ ഫ്‌ളാഗ്ഷിപ്പ് ശീമാട്ടി ഷോറൂമിൽ പുതിയ ബ്രാൻഡിന്റെ നിറപ്പകിട്ടാർന്ന ഉദ്ഘാടനം നടക്കും. നാളെ കോട്ടയം ശീമാട്ടിയുടെ ഫ്‌ളാഗ്ഷിപ് സ്റ്റോറിലും നവീന ബ്രാൻഡിന് തുടക്കമാകും.

കൊച്ചി ശീമാട്ടിയിൽ 38,000 ചതുരശ്രയടിയിലും കോട്ടയം ശീമാട്ടിയിൽ 20,000 ചതുരശ്രയടിയിലുമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ സാരി'യുടെ പുതിയ ഷോറൂമുകൾ ഒരുങ്ങുന്നത്. ശീമാട്ടി യംഗ് ഷോറൂമുകളായ തിരൂർ, പാല, കാലിക്കറ്റ് എന്നിവിടങ്ങളിലും പുതിയ സാരി ബ്രാൻഡ് ലഭ്യമാകും.

പരമ്പരാഗത, ഫ്യൂഷൻ മോഡേൺ ഡിസൈനുകളിൽ നിന്നും തെരഞ്ഞെടുത്ത ഒരു ലക്ഷത്തിലധികം സാരികളാണ് ഈ ബ്രാൻഡിൽ ഒരുക്കുന്നത്.

സാരി വെറുമൊരു വസ്ത്രം മാത്രമല്ല മാറുന്ന സ്‌റ്റൈലിന്റെ അടയാളമാണെന്നും ശീമാട്ടിയുടെ സി.ഇ.ഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ പറഞ്ഞു. 'ദി ഗ്രേറ്റ് ഇന്ത്യൻ സാരി' ബ്രാൻഡിലൂടെ ഇന്ത്യയിലെ മികച്ച നെയ്ത്ത് കലകളെ ഒന്നിപ്പിച്ച് വൈവിദ്ധ്യമാർന്ന കളക്ഷൻസ് അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി.