മസ്റ്ററിംഗ് പൂർത്തിയാക്കിയില്ല; 71,168 പേർക്ക് പെൻഷൻ മുടങ്ങും

Wednesday 20 August 2025 2:00 AM IST

മലപ്പുറം: ജില്ലയിൽ സാമൂഹ്യ സുരക്ഷ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ ലഭിക്കുന്നതിനുള്ള മസ്റ്ററിംഗ് പൂർത്തിയാക്കാതെ 71,168 പേർ. മസ്റ്ററിംഗ് സമയപരിധി ഈ മാസം 24ന് അവസാനിക്കും. മസ്റ്ററിംഗ് കാലാവധി ജൂലായിൽ അവസാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതൽ പേർ അവശേഷിച്ചതോടെ സർക്കാർ സമയപരിധി ഒരുമാസം കൂടി നീട്ടി. ഇതിനകം മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ പെൻഷൻ ലഭിക്കില്ല. ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി 5,37,937 പേരാണ് സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നത്. ഇതിൽ ഇന്നലെ വരെ 4,66,769 പേർ മസ്റ്ററിംഗ് നടത്തി. ആയിരത്തിന് മുകളിൽ പേർ മസ്റ്ററിംഗ് നടത്താത്ത തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിലുണ്ട്.

പെൻഷൻ കൈപ്പറ്റുന്നവർ - മസ്റ്ററിംഗ് പൂർത്തീകരിച്ചവർ

കർഷക തൊഴിലാളി പെൻഷൻ 21,646 ............................................. 18.309

വാർദ്ധക്യകാല പെൻഷൻ

29,7599 ........................................ 25,64,74

അംഗപരിമിതർക്കുള്ള പെൻഷൻ സ്‌കീം 56,821 ............................................. 46,777

50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ

6,712 ................................................. 6,135

ദേശീയ വിധവ പെൻഷൻ സ്‌കീം 1,55,159 ............................................... 1,38,574

ആകെ -5,37,937 മസ്റ്ററിംഗ് പൂർത്തീകരിച്ചവർ - 4,66,769 ശേഷിക്കുന്നവർ - 71,168

പെൻഷൻ മുടങ്ങും

  • സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനായി ചെയ്യുന്ന പ്രക്രിയയാണ് മസ്റ്ററിംഗ്.
  • വിധവാ പെൻഷൻ പുനർവിവാഹിതയാണോ എന്നതിനുള്ള പരിശോധനയാണ്.
  • പ്രത്യേക പോർട്ടലിലൂടെ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിംഗ് ചെയ്യേണ്ടത്.
  • മസ്റ്ററിംഗ് സമയത്ത് വിരലടയാളം പതിയാതെ തടസ്സപ്പെട്ടവർക്ക് ഇത് സംബന്ധിച്ച് രേഖപ്പെടുത്തിയ രശീതിയും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റും പെൻഷൻ കൈപ്പറ്റുന്ന തദ്ദേശ സ്ഥാപനത്തിലോ, ക്ഷേമനിധി ബോർഡ് ഓഫീസിലോ സമർപ്പിച്ചാൽ മതി.