അനുമതിയില്ലാതെ വലിയ കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കും; സുരക്ഷാ നിയന്ത്രണങ്ങൾ വരുന്നു
Wednesday 20 August 2025 8:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് സുരക്ഷാ നിയന്ത്രണങ്ങൾ വരുന്നു. വെെദ്യുതി സുരക്ഷയുടെ ഭാഗമായാണ് ഇത്. ഇതുസംബന്ധിച്ച് സംസ്ഥാന ഊർജ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. അനുമതിയില്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.
അത്തരത്തിൽ വലിയ കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർ ഒരു മാസം മുൻപ് അനുമതി വാങ്ങണമെന്നും ഊർജ വകുപ്പ് അറിയിച്ചു. മറ്റ് സ്ഥലങ്ങളിൽ നിന്നും വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നതിനാണ് നിയന്ത്രണം. ഉത്സവ സീസണ് ആറ് മാസം ക്രമീകരണങ്ങൾ പൂർത്തിയാക്കണം. ഇതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ സമിതി രൂപീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. കെട്ടുത്സവങ്ങൾ, കാവടി ഉത്സവം, ഗണേഷ ചതുർത്തിക്കും ഉത്തരവ് ബാധകമായേക്കും.