'ഇതാണ് മോനേ ട്വിസ്റ്റ്'; വിവാഹാഭ്യർത്ഥനയ്ക്കിടെ അഗ്നിപർവതം പൊട്ടിത്തെറിച്ചു, വീഡിയോ

Wednesday 20 August 2025 12:25 PM IST

എന്നും നാം ഓർത്തുവയ്ക്കുന്ന ഒന്നാണ് വിവാഹാഭ്യർത്ഥന നടന്ന ദിവസം. കാലം മാറിയതോടെ ഇതിന്റെ രീതികളിലും മാറ്റം വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വെെറലാകുന്ന ഒന്നായി വിവാഹാഭ്യർത്ഥന വീഡിയോകൾ മാറിയിട്ടുണ്ട്. വളരെ വ്യത്യസ്തമായി വിവാഹഭ്യർത്ഥന നടത്താനാണ് പലരും ശ്രമിക്കുന്നത്. ആകാശത്തും മരുഭൂമിയിലും കൊടുങ്കാറ്റിലും നിന്ന് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയ കീഴടക്കിയതാണ്.

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അഗ്നിപർവതത്തിന് മുൻപിൽ നിന്ന് വിവാഹാഭ്യർത്ഥന നടത്തുന്ന ദമ്പതികളുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഗ്വാട്ടിമാലയിൽ ഉരുകിയ ലാവയ്ക്ക് മുന്നിൽ നിന്നാണ് വിവാഹഭ്യർത്ഥന നടത്തുന്നത്. ജസ്റ്റിൻ ലീ എന്ന യുവാവാണ് അയാളുടെ കാമുകിയായ മോർഗനോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. ലീ മുട്ടുകുത്തി നിന്ന് വിവാഹാഭ്യർത്ഥന നടത്തുകയും പിന്നാലെ പ്രണയ സമ്മാനമായി മോതിരം വിരലുകളിൽ അണിയ്ക്കുകയും ചെയ്യുന്നു.

മോതിരം അണിയിച്ചപ്പോഴാണ് പെട്ടെന്ന് അവർക്ക് പിന്നിലുള്ള അഗ്നിപർവതം പൊട്ടിത്തെറിച്ചത്. ഇത് ആ സന്ദർഭത്തെ കൂടുതൽ മനോഹരമാക്കിയെന്ന് തന്നെ പറയാം. പിന്നാലെ ഈ കാഴ്ച സെെബർലോകം ഏറ്റെടുത്തു. ' missmorganalexa ' എന്ന ഇൻസ്റ്റഗ്രാം പേജിൽ മോർഗനാണ് വീഡിയോ പങ്കുവച്ചത്. അഗ്നിപർവതം പെട്ടെന്ന് പൊട്ടിത്തെറിക്കുമ്പോൾ ലീയും സംഘവും അമ്പരക്കുന്നതും വീഡിയോയിൽ ഉണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് ലെെക്കും കമന്റുമായി രംഗത്തെത്തുന്നത്. വീഡിയോ.