72 റവന്യൂ വകുപ്പ് ജീവനക്കാർ ഔട്ട്
Wednesday 20 August 2025 6:32 PM IST
കാക്കനാട് : കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്തെ 72 റവന്യൂ ജീവനക്കാരെ പിരിച്ചുവിട്ടതായി വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല സമർപ്പിച്ച വിവരാവകാശത്തിന് റവന്യൂ വകുപ്പ് മറുപടി കത്ത് നൽകി. സാമ്പത്തിക തട്ടിപ്പ്, പോക്സോ കേസുകൾ, പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പ്, ജോലിക്ക് ഹാജരാകാതിരിക്കുക തുടങ്ങിയ കാരണങ്ങൾ കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. 4 ഡെപ്യൂട്ടി തഹസിൽദാർമാർ,ഒരു അസിസ്റ്റന്റ് തഹസിൽദാർ, 42 ക്ലർക്കുമാർ, 16 വില്ലേജ് അസിസ്റ്റന്റുമാർ, 9 ഫീൽഡ് സ്റ്റാഫുകൾ എന്നിങ്ങനെയാണ് പിരിച്ചുവിട്ടവരുടെ കണക്ക്. ഏറ്റവും കൂടുതൽ പിരിച്ചുവിടൽ നടന്ന ജില്ല ആലപ്പുഴയാണ് 16 പേർ.