വനിതാ ക്രിക്കറ്റ്: ജംഷീല ഇടംനേടി
Wednesday 20 August 2025 6:44 PM IST
കൊച്ചി: കാഴ്ചപരിമിതരുടെ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിലേക്ക് വാതിൽ തുറക്കുന്ന എൻവെസ്റ്റ്‌നെറ്റ് ചലഞ്ചർ ട്രോഫി ടൂർണ്ണമെന്റിൽ കളിക്കാൻ യോഗ്യത നേടി മലയാളി കെ. ജംഷീല. ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷൻ ട്രൈയൽസായി നടത്തപ്പെടുന്ന ടൂർണമെന്റിൽ സൗത്ത് സോൺ ടീമിലേക്കാണ് ജംഷീല തിരഞ്ഞെടുക്കപ്പെട്ടത്. 22 വരെ ബംഗളുരുവിൽ നടക്കുന്ന ടൂർണമെന്റിലും പരിശീലനത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങൾക്ക് ഇന്ത്യൻ ടീമിലേക്ക് വഴി തുറക്കും. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ കേരള നടത്തുന്ന ടൂർണമെന്റിന് ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ ഇന്ത്യയുടെയും സമർത്തനം ട്രസ്റ്റിന്റെയും പിന്തുണയുമുണ്ട്.