ട്രാൻസ്ഫോർമർ സ്ഥാപിച്ചു
Thursday 21 August 2025 12:39 AM IST
മേപ്പയ്യൂർ: അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഊട്ടേരിയിലെ തുളിച്ചാരി താഴെ മുതൽ - പാറോൽ മുക്ക് വരെ 11 കെ.വി, എൽ.ടി.എ.ബി.സി കേബിൾ വലിച്ചും പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ചും 33.5 ലക്ഷം രൂപ ചെലവിൽ പൂർത്തികരിച്ച പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ നൽകിയ നിവേദനത്തിന്റെ ഭാഗമായി അനുവദിച്ചതാണ് പദ്ധതി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. മഹേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.വി. നജീഷ് കുമാർ, എ.കെ.എൻ അടിയോടി, കെ.കെ. സുധർമ്മൻ, അത്യോട്ട് ഗംഗാധരൻ, ടി.കെ വിനോദൻ, വി.പി അബ്ദുറഹിമാൻ, കെ.കെ. അനൂപ്, ടി.കെ സന്തോഷ്, ടിക്കറ്റ് ടി.കെ മധു എന്നിവർ പ്രസംഗിച്ചു.