നവനീതം ചെറുകഥ പുരസ്കാര സമർപ്പണം

Thursday 21 August 2025 12:45 AM IST
മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച നവനീതം ചെറുകഥാ മത്സര വിജയികളുടെ പുരസ്കാര വിതരണ ചടങ്ങിൽ നിന്നും

കോഴിക്കോട്: എഴുത്തുകാരനും വന്യജീവി ഫോട്ടോഗ്രാഫറുമായ നവനീതിന്റെ ഓർമ്മയ്ക്കായി മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് സൗഹൃദ കൂട്ടായ്മ നടത്തിയ നവനീതം ചെറുകഥാ മത്സര വിജയികൾക്ക് പുരസ്കാരം നൽകി. മീഞ്ചന്ത ഗവ. ആർട്സ് കോളേജിൽ നടന്ന ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. മോൻസി മാത്യു പുരസ്കാരം സമ്മാനിച്ചു. വിമീഷ് മണിയൂർ, ആദിത് കൃഷ്ണ, വി.എൻ നിധിൻ, ശ്രീകുമാർ ചേർത്തല എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. നവനീതം എൻഡോവ്മെന്റ് ഇംഗ്ലീഷ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥി ഉജ്ജ്വലിന് നവനീതിന്റെ മാതാപിതാക്കളായ കെ ഹരിദാസൻ, പുഷ്‌പലത എന്നിവർ സമ്മാനിച്ചു. സി പ്രജോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫ. കെ സുരേഖ, എ ഷാലു, മാഡ്‌ മധു എന്നിവർ പ്രസംഗിച്ചു. എൻ സജീദ് സ്വാഗതവും ടി.എസ് നിഷ നന്ദിയും പറഞ്ഞു.