കൃഷ്ണപ്പിള്ള ദിനം പതാക ദിനമായി ആചരിച്ചു
Thursday 21 August 2025 12:02 AM IST
കല്ലാച്ചി: സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷ്ണപ്പിള്ള ദിനം സി.പി.ഐ സംസ്ഥാന സമ്മേളന പതാക ദിനമായി ആചരിച്ചു. തൂണേരി വെള്ളൂരിൽ നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി പതാക ഉയർത്തി. കല്ലാച്ചിയിൽ ടി. സുഗതൻ, തൂണേരിയിൽ വിമൽ കുമാർ കണ്ണങ്കൈ, ഇരിങ്ങണ്ണൂർ ടൗണിൽ സി.കെ. ബാലൻ, കല്ലുനിരയിൽ സി. എച്ച്.ശങ്കരൻ മാസ്റ്റർ, എടച്ചേരി നോർത്തിൽ വാച്ചാൽ ശ്രീധരൻ, ചിയ്യൂർ സി.എച്ച്. ദിനേശൻ, വിലങ്ങാട് ജാൻസി കൊടിമരത്തുംമൂട്ടിൽ, പുതിയങ്ങാടിയിൽ കെ.പി. സുരേന്ദ്രൻ, കളിയാം വെള്ളിയിൽ കാട്ടിൽ നാണു, ചുണ്ടയിൽ പ്രവീഷ് പുതിയെടുത്ത്, തലായി മനോജ് കുമാർ,
എടച്ചേരി നോർത്ത് വനിതാ ബ്രാഞ്ചിൽ ഷീബ വട്ടോംപൊയിൽ, കച്ചേരി ഇ.രാജൻ, വെള്ളൂർ വനിതാ ബ്രാഞ്ചിൽ ലിസി മുണ്ടക്കൽ എന്നിവർ പതാക ഉയർത്തി.