സന്ദർശിച്ചു
Thursday 21 August 2025 12:57 AM IST
കാളികാവ്: കാളികാവ് മുത്തംതണ്ട് പാലം നിർമ്മാണം വൈകുന്നതിനെതിരെയുള്ള പരാതിയിൽ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ പണി അനന്തമായി നീളുന്നതിനിടെ 2025 ജനുവരിയിൽ ജഡ്ജ് ഇവിടെ സന്ദർശിച്ചിരുന്നു. അന്ന് ജൂണിൽ പണി തീർക്കുമെന്നാണ് ജില്ലാ പഞ്ചായത്ത് അറിയിച്ചിരുന്നത്. എന്നാൽ ഒന്നും നടക്കാഞ്ഞതിനെ തുടർന്ന് പ്രദേശവാസി വീണ്ടും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം.
പ്രദേശത്തുകാരോടും പാലം കരാർ ഏറ്റെടുത്ത കമ്പനി പ്രതിനിധിയോടും കോൺട്രാക്ടറോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അപ്രോച്ച് നിർമ്മാണമാണ് ഇനി പണി തീരാനുള്ളത്. നാലു മാസം കൊണ്ട് മുഴുവൻ പണികളും തീർക്കാമെന്ന് എൻജിനീയർ, കോൺട്രാക്ടർ എന്നിവർ ജഡ്ജിയോട് പറഞ്ഞു. ജില്ലാ പഞ്ചായത്ത് മൂന്നരക്കോടി രൂപ ചെലവിലാണ് പാലം നിർമ്മിക്കുന്നത്.