പ്രകൃതി വിസ്മയങ്ങളിലേക്കൊരു ബൈക്ക് യാത്ര

Thursday 21 August 2025 12:10 AM IST
s

മലപ്പുറം: പൂക്കൊളത്തൂർ സി.എച്ച്.എം. എച്ച്.എസ്.എസിലെ സ്റ്റാഫ് കൂട്ടായ്മയായ റൈഡേഴ്സ് ക്ലബ് അംഗങ്ങൾ ഗുണ്ടൽപേട്ടയിലേക്കു ബൈക്ക് യാത്ര നടത്തി. 17 ബുള്ളറ്റുകളിൽ യൂണിഫോം ധരിച്ച് 29 പേർ പുറപ്പെട്ടു. ഹെഡ്‌മാസ്റ്റർ സുനിൽ കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. നാടുകാണി ചുരം – ഹട്ടി – ഗൂഡല്ലൂർ – മുതുമല – ബന്ദിപ്പൂർ – ഗോപാലസ്വാമി ഹിൽസ് – ഗുണ്ടൽപേട്ട – മുത്തങ്ങ – ലക്കിടി – താമരശ്ശേരി ചുരം വഴിയായിരുന്നു യാത്ര. യാത്രയുടെ കോഓർഡിനേറ്റർമാരായ സി.കെ നവേദലി , എം. മഹ്റൂഫ് വണ്ടൂർ, കെ.അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകി. രാത്രി പത്തരയോടെ സംഘം പൂക്കൊളത്തൂരിൽ തിരിച്ചെത്തി.