'എന്റെ മുക്കം ' പായസ ചാലഞ്ച് 3ന്

Thursday 21 August 2025 12:28 AM IST
പായസ ചാലഞ്ച്

മുക്കം: "എന്റെ മുക്കം' ചാരിറ്റബിൾ സൊസൈറ്റി സെപ്തംബർ മൂന്നിന് മുക്കത്ത് പായസ ചാലഞ്ച് നടത്തും. ആംബുലൻസ് സർവീസ്, സ്കൂബ ടീം, സ്‌നേക് റെസ്ക്യൂ ടീം, രക്‌തദാന സേന തുടങ്ങി വിവിധ വിഭാഗങ്ങൾ സേവന രംഗത്തുള്ള 'എന്റെ മുക്കം' ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് ഓഫീസ് കെട്ടിടം, രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന പഴകിയ ഉപകരണങ്ങൾ മാറ്റൽ, ആംബുലൻസ് നവീകരണം, സ്കൂബ സെറ്റ് വാങ്ങിക്കൽ, ഓക്സിജൻ റീ ഫില്ലിങ് മെഷീൻ വാങ്ങൽ തുടങ്ങിയവയ്ക്ക് 30 ലക്ഷം രൂപ സമാഹരിക്കുന്നതിനാണ് പായസ ചാലഞ്ച് നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എ.പി മുരളീധരൻ, ബക്കർ കളർ ബലൂൺ, ജാബിർ മുക്കം, ജി. അബ്ദുൽ അക്ബർ, എം.ബി നസീർ, അഷ്കർ സർക്കാർപറമ്പ് എന്നിവർ പങ്കെടുത്തു.