കോഴിക്കുഞ്ഞ് വിതരണം

Thursday 21 August 2025 12:32 AM IST
മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 3,39, 600 രൂപ പദ്ധതി വിഹിതവും 50 രൂപ ഗുണഭോക്തൃ വിഹിതവുമാണ്. 566 പേർക്കാണ് കോഴി ക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ 320 പേർക്ക് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി സുനിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലുർ , പി. പ്രശാന്ത് . ശ്രീനിലയം വിജയൻ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. വെറ്ററിനറി സർജൻ ഡോ അരുൺ സ്വാഗതം പറഞ്ഞു.