ഹെൽത്തി ഡ്രിങ്ക്‌സ് വിപണിയിലേക്ക് റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ്

Thursday 21 August 2025 1:57 AM IST

കൊ​ച്ചി​:​ ​നേ​ച്ച​റ​ഡ്‌​ജി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ ​ഓ​ഹ​രി​ക​ൾ​ ​ഏ​റ്റെ​ടു​ത്ത് ​ആ​രോ​ഗ്യ​ ​പാ​നീ​യ​ ​മേ​ഖ​ല​യി​ലേ​ക്ക് ​(​ഹെ​ൽ​ത്തി​ ​ഫം​ഗ്ഷ​ണ​ൽ​ ​ബെ​വ​റേ​ജ​സ്)​ ​പ്ര​വേ​ശി​ച്ച് ​റി​ല​യ​ൻ​സ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​ലി​മി​റ്റ​ഡി​ന്റെ​ ​(​ആ​ർ.​ഐ.​എ​ൽ​)​ ​എ​ഫ്.​എം.​സി.​ജി​ ​വി​ഭാ​ഗ​മാ​യ​ ​റി​ല​യ​ൻ​സ് ​ക​ൺ​സ്യൂ​മ​ർ​ ​പ്രൊ​ഡ​ക്ട്സ് ​ലി​മി​റ്റ​ഡ് ​(​ആ​ർ.​സി.​പി.​എ​ൽ​).​ ​ നേ​ച്ച​റ​ഡ്‌​ജ് ​ബി​വ​റേ​ജ​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡു​മാ​യു​ള്ള​ ​സം​യു​ക്ത​ ​സം​രം​ഭ​ത്തി​ലൂ​ടെ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​വി​വി​ധ​ത​രം​ ​ഹെ​ർ​ബ​ൽ​പ്ര​കൃ​തി​ ​പാ​നീ​യ​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കാ​നാ​ണ് ​റി​ല​യ​ൻ​സ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്. ബൈ​ദ്യ​നാ​ഥ് ​ഗ്രൂ​പ്പി​ൽ​ ​നി​ന്നു​ള്ള​ ​മൂ​ന്നാം​ ​ത​ല​മു​റ​ ​സം​രം​ഭ​ക​നാ​യ​ ​സി​ദ്ധേ​ഷ് ​ശ​ർ​മ്മ​ 2018​ൽ​ ​സ്ഥാ​പി​ച്ച​ ​ക​മ്പ​നി​യാ​ണ് ​നേ​ച്ച​റ​ഡ്ജ് ​ബി​വ​റേ​ജ​സ്.