എ​സ്.​എ.​എ​ഫ് : എ​യ​ർ​ ​ഇ​ന്ത്യ​യു​മാ​യി​ ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പു​വ​ച്ച് ഐ.​ഒ.​സി

Thursday 21 August 2025 12:03 AM IST

കൊ​ച്ചി​:​ ​സു​സ്ഥി​ര​ ​എ​വി​യേ​ഷ​ൻ​ ​ഇ​ന്ധ​ന​ ​(​എ​സ്.​എ.​എ​ഫ്)​ ​വി​ത​ര​ണ​ത്തി​ന് ​എ​യ​ർ​ ​ഇ​ന്ത്യ​യു​മാ​യി​ ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡ് ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പു​വ​ച്ചു. ​ ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​(​എ​വി​യേ​ഷ​ൻ​)​ ​ശൈ​ലേ​ഷ് ​ധ​ർ,​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​ഗ​വേ​ണ​ൻ​സ്,​ ​റെ​ഗു​ലേ​റ്റ​റി,​ ​കംപ്ല​യ​ൻ​സ് ​കോ​ർ​പ്പ​റേ​റ്റ് ​അ​ഫ​യേ​ഴ്‌​സ് ​ഗ്രൂ​പ്പ് ​ഹെ​ഡ് ​പി.​ ​ബാ​ലാ​ജി​ ​എ​ന്നി​വ​രാ​ണ് ​ധാ​ര​ണാ​പ​ത്ര​ത്തി​ൽ​ ​ഒ​പ്പു​വ​ച്ച​ത്. ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​ചെ​യ​ർ​മാ​ൻ​ ​എ.​എ​സ്.​ ​സാ​ഹ്നി,​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​സി.​ഇ.​ഒ​ ​ക്യാം​പ്‌​ബെ​ൽ​ ​വി​ൽ​സ​ൺ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​സു​സ്ഥി​ര​ ​വ്യോ​മ​ഗ​താ​ഗ​ത​ത്തി​ലേ​ക്കു​ള്ള​ ​ത​ന്ത്ര​പ​ര​മാ​യ​ ​മു​ന്നേ​റ്റ​മാ​ണ് ​ധാ​ര​ണ​യെ​ന്ന് ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​ചെ​യ​ർ​മാ​ൻ​ ​എ.​എ​സ്.​ ​സാ​ഹ്നി​ ​പ​റ​ഞ്ഞു.​ ​ ഇ​ന്ത്യ​ൻ​ ​ഓ​യി​ലു​മാ​യു​ള്ള​ ​ധാ​ര​ണാ​പ​ത്രം​ ​സു​സ്ഥി​ര​വി​ക​സ​നം​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നു​ള്ള​ ​എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​പി​ന്തു​ണ​യാ​ണെ​ന്ന് ​സി.​ഇ.​ഒ​ ​ക്യാം​പ്‌​ബെ​ൽ​ ​വി​ൽ​സ​ൻ​ ​പ​റ​ഞ്ഞു.