രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി, എംഎൽഎ ഓഫീസിലേക്കുള്ള മാർച്ചിൽ സംഘർഷം
Wednesday 20 August 2025 10:21 PM IST
പാലക്കാട്:യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ട് എം എൽ എ ഓഫീസിലേക്ക് മാർച്ച്നടത്തി ബിജെപി. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്‌ണകുമാർ, പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധിച്ചത്.
മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പൊലീസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കി. ഇതോടെ അറസ്റ്റ് ചെയ്‌തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.