ഓണം: സ്‌കൂൾ കുട്ടികൾക്ക് 4 കിലോ അരി
Thursday 21 August 2025 12:24 AM IST
തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും ഓണത്തിന് നാലു കിലോ അരി വീതം വിതരണം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രീപ്രൈമറി മുതൽ എട്ടാംക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണിത്. അരി സപ്ലൈകോയുടെ സ്റ്റോക്കിൽ നിന്ന് നൽകാൻ സർക്കാർ അനുമതി നൽകി. സ്‌കൂളുകളിൽ സപ്ലൈകോ നേരിട്ട് എത്തിക്കും. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമേ കിലോഗ്രാമിന് 50 പൈസ അധികം നൽകും.