കേരള സർവകലാശാല
ഒന്നാം വർഷ ബി.എഡ് പ്രവേശനം അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ/എയ്ഡഡ് /സ്വാശ്രയ/ കെ.യു.സി.ടി.ഇ കോളേജുകളിലെ ഒന്നാം വർഷ ബി.എഡ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജ് തലത്തിലെ സ്പോട്ട് അലോട്ട്മെന്റ് 25ന് നടത്തും.വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും അസൽ സർട്ടിഫിക്കറ്റുളുമായി അതാത് കോളേജുകളിൽ രാവിലെ 11ന് മുൻപായി റിപ്പോർട്ട് ചെയ്യണം.ഒന്നിൽ കൂടുതൽ കോളേജുകളുടെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി സാക്ഷ്യപത്രം നൽകി രക്ഷകർത്താവ്/ പ്രതിനിധിയുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്.
ഒന്നാം വർഷ പി.ജി പ്രവേശനം
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒന്നാം വർഷ ബിരുദാനാന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു.കൊല്ലം (26),ആലപ്പുഴ (27),തിരുവനന്തപുരം(29, 30) തീയതികളിലുമാണ് സ്പോട്ട് അലോട്ട്മെന്റ്.കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ (https://admissions.keralauniversity.ac.in/pg2025/)
ഒന്നാം വർഷ ബിരുദ പ്രവേശനം
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് കൊല്ലം (21)തിരുവനന്തപുരം(22, 23, 25) തീയതികളിലും നടത്തും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ (https://admissions.keralauniversity.ac.in/fyugp2025).
പരീക്ഷാഫലം
സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‍.സി ഫിസിക്സ് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്ക് www.exams.keralauniversity.ac.in മുഖേന 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ:www.keralauniversity.ac.in.
പരീക്ഷ രജിസ്ട്രേഷൻ തീയതി നീട്ടി
സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എംബിഎ (ഫുൾടൈം/ട്രാവൽ & ടൂറിസം/ഡിസാസ്റ്റർ മാനേജ്മെന്റ്) (2024 സ്കീം – റെഗുലർ, 2020 സ്കീം – സപ്ലിമെന്ററി)പരീക്ഷയുടെ രജിസ്ട്രേഷൻ തീയതി നീട്ടി. പിഴകൂടാതെ 25 വരെയും 150/- രൂപ പിഴയോടെ 27 വരെയും 400/- രൂപ പിഴയോടെ 29 വരെയും അപേക്ഷ സമർപ്പിക്കാം.
അപേക്ഷ ക്ഷണിച്ചു
സെന്റർ ഫോർ ജിയോ സ്പേഷ്യൽ ഇൻഫോർമേഷൻ സയൻസ് ആന്റ് ടെക്നോളജിയിൽ അഡ്വാൻസ്‌ഡ് പി.ജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമേഷൻ സയൻസ് ആന്റ് ടെക്നോളജി പ്രോഗ്രാമിൽ പ്രവേശനത്തിന് വേണ്ടി അപേക്ഷ ക്ഷണിച്ചു.അവസാന തീയതി സെപ്റ്റംബർ 25. ഫോൺ : 0471-2308214, 9447103510. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും:www.keralauniversity.ac.in.