വേടന് ആശ്വാസം: തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ല

Thursday 21 August 2025 1:40 AM IST

കൊച്ചി: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടി. വേടന്റെ മുൻകൂർ ജാമ്യഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിൽ അന്ന് വാദം തുടരും.

വിവാഹത്തിൽ നിന്ന് വേടൻ പിന്മാറിയത് അതിജീവിതയുടെ മാനസികാരോഗ്യം തകർത്തെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി. സമാനമായ പരാതികൾ മറ്റ് യുവതികൾ ഉന്നയിച്ചിട്ടുണ്ടെന്നും പറഞ്ഞു. സ്വന്തം കേസിന്റെ പരിധിയിൽ നിന്ന് വാദിക്കണമെന്ന് കോടതി നിർദേശിച്ചു. കോടതി മുമ്പാകെയുള്ള രേഖകൾ പ്രകാരമാണ് തീരുമാനമെടുക്കുക. സമൂഹമാദ്ധ്യമ പോസ്റ്റുകളും മറ്റും ആധാരമാക്കിയുള്ള അടിസ്ഥാനമില്ലാത്ത വാദങ്ങൾ പരിഗണിക്കാനാകില്ല. പരാതിക്കാരിയുടെ അഭിഭാഷക നിയമത്തിന്റെ പരിധിക്കപ്പുറം കടക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കോടതി വാക്കാൽ പറഞ്ഞു. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നത് ക്രിമിനൽ കുറ്റം ചുമത്താൻ പര്യാപ്തമാകില്ലെന്നും വിലയിരുത്തി.

രഹസ്യ ചാറ്റുകൾ ഉൾപ്പെടെ കൂടുതൽ രേഖകൾ ഹാജരാക്കാൻ പരാതിക്കാരി സമയം തേടിയതിനാലാണ് ഹർജി മാറ്റിയത്. വേടനെതിരായ പുലിപ്പല്ല്, നാർക്കോട്ടിക്സ് കേസുകളും ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യഹർജിയെ സർക്കാർ എതിർത്തു.

 വേ​ട​ന് ​സം​ര​ക്ഷ​ണം ന​ൽ​കി​യി​ട്ടി​ല്ല​:​ ​ക​മ്മി​ഷ​ണർ

റാ​പ്പ​ർ​ ​വേ​ട​ൻ​ ​ഒ​ളി​വി​ലാണെ​ന്ന് ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​പു​ട്ട​ ​വി​മ​ലാ​ദി​ത്യ​ ​പ​റ​ഞ്ഞു.​ ​വേ​ട​നെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​നി​ല​പാ​ട് ​പൊ​ലീ​സി​നി​ല്ല.​ ​ശ​രി​യാ​യ​ ​ദി​ശ​യി​ലാ​ണ് ​അ​ന്വേ​ഷ​ണ​മെ​ന്നും​ ​ക​മ്മി​ഷ​ണ​ർ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​തെ​ളി​വു​ശേ​ഖ​ര​ണ​വും​ ​സാ​ക്ഷി​ക​ളു​ടെ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്ത​ലും​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​വേ​ട​ൻ​ ​രാ​ജ്യം​ ​വി​ടു​ന്ന​ത് ​ത​ട​യാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചു.​ ​ട​വ​ർ​ ​ലൊ​ക്കേ​ഷ​ൻ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​അ​ന്വേ​ഷി​ക്കു​ക​യാ​ണ്.​ ​വേ​ട​ന്റെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​യി​രി​ക്കും​ ​തു​ട​ർ​ന​ട​പ​ടി​ക​ളെ​ന്നും​ ​ക​മ്മി​ഷ​ണ​ർ​ ​പ​റ​ഞ്ഞു.