ലൈഫ് പദ്ധതി: 1500 കോടി വായ്പയെടുക്കും
തിരുവനന്തപുരം:ലൈഫ് പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിന് ഹഡ്കോയിൽ നിന്ന്
1500 കോടി രൂപ വായ്പയെടുക്കാൻ സർക്കാർ തീരുമാനിച്ചു. കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ മുഖേനയാണ് വായ്പ .ഇതിന് സർക്കാർ ഗ്യാരന്റി നൽകും. 15 വർഷമാണ് തിരിച്ചടവ് കാലവധി.ഇത് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വികസന വിഹിതത്തിൽ നിന്ന് കുറവ് ചെയ്യും.
ഈ വർഷം 750 കോടിയും അടുത്ത വർഷം 750 കോടിയും വാങ്ങും.ലൈഫ് മിഷൻ പദ്ധതിയിൽ 127601വീടുകൾ പൂർത്തിയാക്കാൻ 1100 കോടിയും, പട്ടികജാതി,പട്ടിക വർഗ വിഭാഗങ്ങൾക്ക് വീട് വയ്ക്കാൻ 400 കോടിയുമാണ് വായ്പയിൽ നിന്ന് ചെലവാക്കുക.
15 റോഡുകൾക്ക്
നിർമ്മാണാനുമതി
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ പൊതുമരമത്ത് വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ 3 റോഡുകൾ, കൊല്ലം ജില്ലയിലെ 9 റോഡുകൾ, തദ്ദേശ വകുപ്പിന്റെ ഇടുക്കി വട്ടവട പഞ്ചായത്തിലെ 3 റോഡുകൾ ഉൾപ്പെടെ 15 റോഡ് നിർമ്മാണ പദ്ധതികളും മന്ത്രിസഭ ഇന്നലെ അംഗീകരിച്ചു. തിരുവനന്തപുരത്തെ അഴൂർ - പെരുമാതുറ റോഡ് നിർമ്മാണത്തിന് 1.76 കോടിയുടെ ടെണ്ടറിനും അനുമതി നൽകി.