പി.ജി നഴ്‌സിംഗ് പ്രവേശനം

Thursday 21 August 2025 12:51 AM IST

തിരുവനന്തപുരം: പി.ജി നഴ്‌സിംഗ് കോഴ്സുകളിൽ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും, ന്യൂനതകൾ തിരുത്തുന്നതിനും 28ന് രാത്രി 11.59 വരെ അവസരം ലഭിക്കും.ന്യൂനതകളുള്ള വിദ്യാർത്ഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in ൽ അപ്‍‍ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.