സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ്
Thursday 21 August 2025 12:56 AM IST
തിരുവനന്തപുരം:പി.ജി ദന്തൽ കോഴ്‌സിൽ സംസ്ഥാനത്തെ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്നതും പുതുക്കിയ മാനദണ്ഡ പ്രകാരം നീറ്റ് എം.ഡി.എസ് യോഗ്യത നേടിയിട്ടുള്ളവരുമായ വിദ്യാർത്ഥികളിൽ നിന്നും പ്രവേശന പരീക്ഷാ കമ്മിഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.24ന് രാത്രി 11.59 വരെ അപേക്ഷിക്കാം.മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ശേഷം സംസ്ഥാന ദന്തൽ കോളേജുകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേയ്ക്ക് മാത്രമായിരിക്കും പുതുതായി യോഗ്യത നേടിയ വിദ്യാർത്ഥികളെ പരിഗണിക്കുന്നത്.നേറ്റിവിറ്റി,ജനന തീയതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും കമ്മ്യൂണിറ്റി/കാറ്റഗറി/ഫീസ് ആനുകൂല്യം (ബാധകമായവർക്ക് മാത്രം) എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾ: www.cee.kerala.gov.in