പൊതുമേഖലയ്‌ക്ക് 8.33 ശതമാനം ബോണസ്
Thursday 21 August 2025 1:58 AM IST
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒാണത്തിന് 8.33 ശതമാനം ബോണസ് നൽകും. ഒരുമാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ബോണസ്. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനത്തിന് അനുസരിച്ച് 20 ശതമാനം വരെ ബോണസ് നൽകും. ഇതുപ്രകാരം ബെവ്കോ, കെ.എസ്.എഫ്.ഇ അടക്കമുളള സ്ഥാപനങ്ങളിൽ പരമാവധി ബോണസ് നൽകും. കെ.എസ്.ഇ.ബി പോലുള്ള സ്ഥാപനങ്ങളിൽ മികച്ച ബോണസും ലഭിക്കും.
പട്ടിക വർഗക്കാർക്ക് 1000 രൂപ
സംസ്ഥാനത്തെ കേന്ദ്ര സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 വയസിനു മുകളിൽ പ്രായമുള്ള 52,864 പട്ടിക വർഗക്കാർക്ക് 1000 രൂപ വീതം 'ഓണസമ്മാന"മായി നൽകും. ഇതിനുള്ള 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നനുവദിക്കും.