ചലച്ചിത്ര പ്രദർശനം 23ന്

Thursday 21 August 2025 12:36 AM IST

പത്തനംതിട്ട: നഗരസഭയുടെയും ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലുള്ള പ്രതിമാസ ചലച്ചിത്ര പ്രദർശനം 23ന് വൈകിട്ട് ആറിന് ടൗൺ ഹാളിൽ നടക്കും. വിഖ്യാത ഇറാനിയൻ ചലച്ചിത്രകാരൻ മൊഹ്സിൻ മഖ്ൽബഫിന്റെ ദി പ്രസിഡന്റ് എന്ന സിനിമയാണ് പ്രദർശിപ്പിക്കുന്നത്. ലോകസിനിമയിലെ വേറിട്ട വ്യക്തിത്വവും ചലച്ചിത്ര കലയിലെ പോരാളിയുമായ മഖ്ൽബഫിന്റെ സിനിമകൾ മാനവികതയുടെയും സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരങ്ങളാണ്. മലയാളം സബ്‌ ടൈറ്റിലോടെയാണ് സിനിമ പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം. ഫോൺ. 9447945710, 9447439851.