കേരളകൗമുദി കോൺക്ളേവ് 23ന് അടൂരിൽ

Thursday 21 August 2025 12:47 AM IST

അടൂർ : കേരളകൗമുദി സ്ഥാപിതമായതിന്റെ 114 -ാമതും അടൂർ ബ്യൂറോയുടെ 30 -ാമതും വാർഷികാഘോഷങ്ങൾ വിവിധ പരിപാടികളോടെ അടൂർ വൈറ്റ് പോർട്ടിക്കോയിൽ 23ന് നടക്കും. വൈകിട്ട് നാലിന് ആരംഭിക്കുന്ന കേരളകൗമുദി കോൺക്ളേവ് 2025 ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിക്കും. കലാ, സാംസ്കാരികം, ബിസിനസ്, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും കുടുംബാംഗങ്ങളും പങ്കെടുക്കും. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിക്കും. വരയരങ്ങും വരയാദരവും എന്ന പ്രത്യേക കലാവിരുന്ന് കാർട്ടൂണിസ്റ്റ് ജിതേഷ്ജി അവതരിപ്പിക്കും.

കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് സ്വാഗതം ആശംസിക്കും. അടൂർ നഗരസഭ ചെയർമാൻ കെ.മഹേഷ് കുമാർ, സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ്, എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ, ചെയർമാൻ അഡ്വ.എം.മനോജ് കുമാർ, കേരളകൗമുദി മാർക്കറ്റിംഗ് വിഭാഗം ജനറൽ മാനേജർ ഷിറാസ് ജലാൽ എന്നിവർ സംസാരിക്കും. അടൂർ റിപ്പോർട്ടർ ശരത് ഏഴംകുളം കൃതജ്ഞത പറയും.