മാർച്ചും ധർണയും
Thursday 21 August 2025 12:01 AM IST
തിരുവല്ല: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സഹകാരികളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ബി.എസ്എൻ.എൽ ഓഫീസ് മാർച്ചും ധർണയും കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ അഡ്വ ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള- കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി.ജി ഗോപകുമാർ, ജില്ലാ സെക്രട്ടറി ജി.കൃഷ്ണകുമാർ, പ്രസിഡന്റ് ജി.ബിജു, പി.ആർ രാജൻ, ആർ.റജി, കെ.ജി രാജേന്ദ്രൻ, ടി.മധു, ടി.ജലജ, പി. സി. രാജീവ്, പ്രകാശ് ബാബു എന്നിവർ സംസാരിച്ചു.