സദ്ഭാവനാ ദിനം ആചരിച്ചു

Thursday 21 August 2025 12:28 AM IST

തിരുവനന്തപുരം:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ സദ്ഭാവനാ ദിനാചരണ ഭാഗമായി കെ.പി.സി.സി ആസ്ഥാനത്ത് രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാരായ എം.എം.ഹസൻ,കെ.മുരളീധരൻ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എൽ.എ,ജനറൽ സെക്രട്ടറിമാരായ എം.ലിജു,ജി.സുബോധൻ,ജി.എസ് ബാബു,മരിയാപുരം ശ്രീകുമാർ ഡി.സി.സി ആക്ടിംഗ് പ്രസിഡന്റ് എൻ.ശക്തൻ, വി.എസ് ശിവകുമാർ,വർക്കല കഹാർ,മണക്കാട് സുരേഷ്,കെ.മോഹൻകുമാർ,മണക്കാട് സുരേഷ്, കെ.എസ്.ശബരിനാഥൻ,എ.കെ ശശി,കമ്പറ നാരായണൻ തുടങ്ങിയർ പങ്കെടുത്തു.