എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Thursday 21 August 2025 12:31 AM IST
കൊല്ലം: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിലായി. തഴവ വിളയിൽ കിഴക്കതിൽ അനന്തുവാണ് (27) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭവനയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കരുനാഗപ്പള്ളി മാർക്കറ്റിന് സമീപത്ത് കാറിൽ വിൽപ്പനയ്ക്കായി എത്തിച്ച 12.75 ഗ്രാം എം.ഡി.എം.എയും 380 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കുൾപ്പടെ വിതരണം ചെയ്യാനായി എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ സുരേഷ് കുമാർ, എ.എസ്.ഐ സാബു, എസ്.സി.പി.ഒ ബഷീർ ഖാൻ, സി.പി.ഒമാരായ സച്ചു, ഗ്രീഷ്മ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.