ദേശീയപാത 66 വികസനം: നീണ്ടകരയിലും തിരുമുക്കിലും സാദ്ധ്യതാ പരിശോധന

Thursday 21 August 2025 12:31 AM IST

കൊല്ലം: ദേ​ശീ​യ​പാ​ത 66 വികസനത്തിന്റെ ഭാഗമായി നീണ്ടകരയിൽ നടപ്പാതയും തിരുമുക്കിൽ രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാവുന്ന വലിയ അടിപ്പാതയും നിർമ്മിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.

നിർ​മ്മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂർ​ത്തി​യാക്കാനും പു​തി​യ പ്ര​വൃ​ത്തി​കൾ​ക്ക് പു​തി​യ ക​രാ​റു​കൾ വേ​ണ്ടിവ​രു​ന്നതിനാ​ലും ആദ്യ ക​രാ​റിൽ ഉൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത പു​തി​യ നിർ​മ്മാ​ണ​ങ്ങൾ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെന്ന പൊ​തു​ന​യം ദേ​ശീ​യ​പാ​ത മ​ന്ത്രാ​ല​യ​വും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഒ​ഫ് ഇന്ത്യ​യും സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി അ​റി​യി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തിൽ പൊ​തു​ന​യം വ്യ​തി​ച​ലി​ച്ച് പു​തി​യ നിർ​മ്മാ​ണ​ങ്ങൾ ഉൾ​പ്പെ​ടു​ത്താൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി.

യാ​ത്രാ​സൗ​ക​ര്യം വർ​ദ്ധി​പ്പി​ക്കാൻ നിർ​മ്മി​ക്കു​ന്ന ദേ​ശീ​യ​പാ​ത ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ങ്കിൽ അ​ത് പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. പൊ​തു​ന​യ​ത്തിന്റെ പേ​രിൽ ഒ​രു പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങൾ​ക്ക് സു​ഗ​മ​മാ​യി യാ​ത്ര ചെ​യ്യാനു​ള്ള അ​വ​സ​രം സാ​ങ്കേ​തി​ക​ത്വ​ത്തിന്റെ പേ​രിൽ നി​ഷേ​ധി​ക്കു​ന്ന​ത് യു​ക്തി​ര​ഹി​താ​ണ്. അ​തി​നാൽ തി​രു​മു​ക്കി​ലെ അ​ടി​പ്പാ​ത നിർ​മ്മാ​ണം പൊ​തു​ന​യം ഇ​ള​വ് ചെ​യ്​ത് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം.പി ആ​വ​ശ്യ​പ്പെ​ട്ടു. തുടർന്നാണ് സാദ്ധ്യതാ പരിശോധന നടത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഒ​ഫ് ഇന്ത്യ​യു​ടെ അം​ഗം വെ​ങ്കി​ട​ര​മ​ണന്റെ സാ​ന്നി​ദ്ധ്യ​ത്തിൽ ന്യൂഡൽ​ഹി​യിലാണ് ചർ​ച്ച ന​ട​ന്ന​ത്.

നടപ്പാതയും വലിയ അ​ടി​പ്പാ​തയും​ അനിവാര്യം  നീണ്ടകരയിൽ നടപ്പാതയില്ലെങ്കിൽ അപകടസാദ്ധ്യത

 മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​വഴി  തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് തിരിയാനാകില്ല

 തിരുമുക്ക് പ്രധാന ജംഗ്ഷൻ

 പരവൂരിൽ നിന്ന് നിരന്തരം വാഹനങ്ങൾ

പ്ര​ധാ​ന ജം​ഗ്​ഷ​നാ​യ തി​രു​മു​ക്കിൽ പ​ര്യാ​പ്​ത​മാ​യ വീ​തി​യിൽ അ​ടി​പ്പാ​ത രൂ​പ​കൽ​പ്പ​ന ചെ​യ്യാ​ത്ത​തിന്റെ പൂർ​ണ​മാ​യ ഉ​ത്ത​ര​വാ​ദിത്തം ഉ​ദ്യോ​ഗ​സ്ഥർ​ക്കും കൺ​സൾ​ട്ടന്റിനു​മാണ്.

എൻ.കെ.പ്രേമചന്ദ്രൻ എം.പി