ബ്രഹ്മാകുമാരീസിൽ രക്തദാന ക്യാമ്പ്
കൊല്ലം: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ബ്രഹ്മാകുമാരി പ്രകാശമണി ദാദിജിയുടെ സ്മരണാർത്ഥം 23ന് ആഗോള രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. സ്ഥാപനങ്ങൾക്കും സംഘടനകൾക്കും, വ്യക്തികൾക്കും പങ്കാളികളാകാം. ആശ്രാമം പുന്നത്താനം ജംഗ്ഷനിലെ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിദ്യാലയത്തിൽ രാവിലെ 8.30 മുതൽ 1.30 വരെയാണ് ക്യാമ്പ്. പേര് രജിസ്റ്റർ ചെയ്യണം. 7907520718 എന്ന വാട്സ് ആപ്പ് നമ്പരിൽ വിവരങ്ങൾ അറിയിക്കണമെന്ന് രാജയോഗിനി ബ്രഹ്മകുമാരി രഞ്ജിനി അറിയിച്ചു. കൊല്ലം മേയർ ഹണി ബെഞ്ചമിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബ്രഹ്മകുമാരി രഞ്ജിനി അദ്ധ്യക്ഷയാകും. റിട്ട.സർജൻ ഡോ.പുരുഷോത്തമൻ, ഐ.എം.എ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.അനിത ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും.