അച്ചാണി രവി കാരുണ്യ അവാർഡ്
Thursday 21 August 2025 12:41 AM IST
കൊല്ലം: ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അരനൂറ്റാണ്ടിലേറെ ഫാസ് പ്രസിഡന്റും മലയാള സിനിമയെ ലോകോത്തര നിലവാരത്തിലെത്തിച്ച നിർമ്മാതാവുമായിരുന്ന കെ.രവീന്ദ്രനാഥൻ നായർ അനുസ്മരണവും അച്ചാണി രവി കാരുണ്യ അവാർഡ് ദാനവും 23ന് നടക്കും. വൈകിട്ട് 5.30ന് കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ കവിയും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി മജീഷ്യനും ജീവകാരുണ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാടിന് അവാർഡ് സമ്മാനിക്കും. ഫാസ് പ്രസിഡന്റ് പ്രതാപ്.ആർ.നായർ അദ്ധ്യക്ഷനാകും. സെക്രട്ടറി പ്രദീപ് ആശ്രാമം, വൈസ് പ്രസിഡന്റ് എൻ.രാജേന്ദ്രൻ, പ്രോഗ്രാം ചെയർമാൻ പ്രൊഫ. ജി.മോഹൻദാസ്, ജോ.സെക്രട്ടറി കെ.സുന്ദരേശൻ, ട്രഷറർ എം.ക്ലീറ്റസ് എന്നിവർ സംസാരിക്കും.