യുവ ജാഗരൺ കലാജാഥ
Thursday 21 August 2025 12:44 AM IST
കൊല്ലം: യുവജനതയ്ക്ക് എയ്ഡ്‌സ് ബോധവത്കരണവുമായി കളക്ടറേറ്റിലെത്തിയ യുവജാഗരൺ കലാജാഥ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു. എസ്.എൻ കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാരുടെ ഫ്ലാഷ് മോബും, സുനിൽ പട്ടിമറ്റത്തിന്റെ നേതൃത്വത്തിൽ പാവകളിയും അരങ്ങേറി. ഉന്നത വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന എൻ.എസ്.എസ് സെൽ, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ആരോഗ്യവകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന പദ്ധതി ജില്ലയിൽ 45 സ്ഥലങ്ങളിലാണ് സംഘടിപ്പിക്കുന്നത്. എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ക്ലസ്റ്റർ പ്രോഗ്രാം മാനേജർ ഡെന്നീസ്, യുവ ജാഗരൺ ജില്ലാ നോഡൽ ഓഫീസർ ഡോ.വിദ്യ, ജില്ലാ ടി.ബി സെന്റർ ഡി.സി.പി.പി എം.ജി.ശങ്കർ, കൊല്ലം എസ്.എൻ കോളേജിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.