കോൺഗ്രസ് കുടുംബസംഗമം
Thursday 21 August 2025 12:44 AM IST
കൊല്ലം: തൃക്കോവിൽവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിയിൽ നിന്ന് സ്വാതന്ത്ര്യം ലഹരിക്കെതിരെ അമ്മമാർ എന്ന മുദ്രവാക്യം ഉയർത്തിയ മെഗാ കുടുംബ സംഗമം സംഘടിപ്പിച്ചു. ഡീസന്റ് ജംഗ്ഷനിൽ നടന്ന യോഗം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എ.ൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ.വി.സഹജൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി പാണ്ഡവപുരം രഘു, മുഖത്തല ഗോപി, എ.എൽ.നിസാമുദ്ദീൻ, കുരീപ്പള്ളി സലീം, ഐ.ഷാജഹാൻ. ഗംഗാദേവി, സീതാഗോപാൽ, ജെ.തുളസീധരൻ പിള്ള, സതീഷ് കുമാർ, നസീർ, രാധാകൃഷ്ണപിള്ള, അബ്ദുൽ മജീദ്, ഷെഫീഖ് ചെന്താപ്പുര്, പ്രവീൺ രാജ്, അജിത്ത് ത്രിവേണി തുടങ്ങിയവർ സംസാരിച്ചു.