രോഹിതും കൊഹ്‌ലിയും അപ്രത്യക്ഷമായത് സാങ്കേതിക പിഴവ് കാരണം
ദുബായ്: ഈമാസം 13ന് പുറത്തുവന്ന ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ രണ്ടും നാലും സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ഇന്ത്യൻ ക്യാപ്ടൻ രോഹിത്ശർമ്മയും സൂപ്പർ താരം വിരാട് കൊഹ്‌ലിയും ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ റാങ്കിംഗിൽ നിന്ന് ഒഴിവാക്കപ്പെട്ടത് സാങ്കേതിക തകരാർമൂലമെന്ന് വിശദീകരണം. ഏകദിനറാങ്കിംഗിപ്രസിദ്ധീകരിച്ചതിൽ ചില സാങ്കേതിക പഴിവുകൾഉണ്ടായിയെന്നും ഇത് പരിശോധിച്ച വരികയാണെന്നും ഐ.സി.സി അധികൃതർ അറിയിച്ചു. പിന്നീട് രോഹിത് രണ്ടാം റാങ്കിലും കൊഹ്‌ലി നാലാമതും ഉള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. നേരത്തേ ഇരുവരുടെ പേരില്ലാത്തറാങ്കിംഗ് പട്ടിക പുറത്തുവന്നതോടെ ടെസ്റ്റിൽ നിന്നം ട്വന്റി-20യഇൽ നിന്നും വിരമിച്ച ഇരുവരും ഏകദിനവും മതിയാക്കുകയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായിരുന്നു. ശുഭ്‌മാൻ ഗില്ലാണ് ഒന്നാം റാങ്കിലുള്ളത്.
ബൗളർമാരിൽ ഓസ്ട്രേലിയക്കെതിരായ മികച്ച പ്രകടനത്തോടെ ദക്ഷിണാഫ്രിക്കൻ വെറ്റ്‌റൻ സ്‌പിന്നർ കേശവ് മഹാരാജ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ശ്രീലങ്കയുടെ മഹീഷ് തീക്ഷണയണ് രണ്ടാമത്. ഇന്ത്യുടെ കുൽദീപ് യാദവ് രണ്ടിൽ നിന്ന് മൂന്നാംറാങ്കിലേക്കിറങ്ങി.