കേരള സ്‌കൂൾ ഒളിമ്പിക്സ് ; കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്

Thursday 21 August 2025 1:01 AM IST

തിരുവനന്തപുരം: കേരള സ്‌കൂൾ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇത്തവണ മുതൽ മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ ഒളിമ്പിക്സ് സംഘാടകസമിതി രൂപീകരണ യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കായികകേരളത്തിന് പുതിയ ദിശാബോധം നൽകുന്ന കായികമേള, ഒക്ടോബർ 22 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കും.

കഴിഞ്ഞവർഷം കൊച്ചിയിൽ ഒളിമ്പിക്‌സ് മോഡലിൽ നടത്തിയ സ്‌കൂൾ കായിക മേളയിൽ 24,000 കായികതാരങ്ങളാണ് പങ്കെടുത്തത്.

യു.എ.ഇയിൽ നിന്നുള്ള വിദ്യാർത്ഥികൾ പതിനഞ്ചാമത്തെ ജില്ലയായി മത്സരങ്ങളിൽ പങ്കെടുത്തത് ചരിത്രസംഭവമായി. ഈ വർഷം മുതൽ യു.എ.ഇയിൽ നിന്ന് പെൺകുട്ടികളെയും സ്കൂൾ ഒളിമ്പിക്സിൽ ഉൾപ്പെടുത്തും. 1500ഓളം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും ഈ മേളയിൽ പങ്കെടുക്കുന്നു. സ്‌കൂൾ ഒളിമ്പിക്സ് ഗിന്നസ് റെക്കാഡിൽ ഉൾപ്പെടുത്താനാവുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായി ജനപ്രതിനിധികളും ഉദ്യോഗസ്ഥപ്രതിനിധികളും വിവിധ വിദഗ്ദ്ധരും അടങ്ങുന്ന സംഘാടകസമിതിയാണ് രൂപീകരിച്ചത്. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.

രണ്ടാം പകുതിയുടെ അധികസമയത്ത് ആബേൽ ബ്രെറ്റോൺസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്ത് പേരുമായാണ് ഒസാസുന മത്സരം പൂർത്തിയാക്കിയത്.