എംബാപ്പെ കിക്കിൽ റയൽ ജയിച്ചു തുടങ്ങി

Thursday 21 August 2025 1:02 AM IST

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ പുതിയ സീസണിൽ റയൽ മാഡ്രിഡിന് വിജയത്തുടക്കം. കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ റയൽ ഏകപക്ഷീയമായ ഒരു ഗോളിന് ഒസാസുനയെ വീഴ്ത്തിയാണ് ജയിച്ച് കയറിയത്. ഫ്രഞ്ച് താരം കെയ്ലിയൻ എംബാപ്പെയുടെ പെനാൽറ്റി ഗോളാണ് റയലിന് ജയമൊരുക്കിയത്. സാബി അലോൺഡോയുടെ പരിശീലനത്തിൽ ആദ്യ ലാലിഗ മത്സരത്തിനിറങ്ങിയ റയലിന് ജയിച്ച് കയറാനായത് ശുഭ പ്രതീക്ഷയാണ്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എംബാപ്പെയെ ഒസാവുന ഡിഫൻഡർ ജുവാൻ ക്രൂസ് ഫൗൾ ചെയ്തതിനാണ് റയലിന് അനുകൂലമായി റഫറി പെനാൽറ്റി വിധി ച്ചത്. കിക്കെടുത്ത എംബാപ്പെ പ്രശ്നങ്ങൾ ഇല്ലാതെ പന്ത് വലയിലാക്കി റയലിന്റെ ജ യമുറപ്പിച്ചു.

31 ഗോളുമായി കഴിഞ്ഞ സീസണിൽ ലാലിഗയിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ എംബാപ്പെയ്ക്കാണ് ഈ സീസണിൽ ടീം വിട്ട ഇതിഹാസ താരം ലൂക്ക മൊഡ്രിച്ച് അണിഞ്ഞിരുന്ന റയലിന്റെ വിഖ്യാതമാ യ പത്താം നമ്പർ ജേഴ്‌സി നിലവിൽ ക്ലബ് നൽകിയിരിക്കുന്നത്.

ലിവവർപൂളിൽ നിന്നെത്തിയ ട്രെൻഡ് അല ക്‌സാണ്ടർ അർനോൾഡ് മുൻബേൺമൗത്ത് താരം ഡീൻ ഹുയിജെൻ, ബെൻഫിക്ക താരം അ ൽവാരോ കറേയിസ് എന്നിവർക്ക് റയലിന്റെ ജേഴ്സിയിൽ പ്രിമിയർ ലീഗ് അരങ്ങേറ്റ മത്സരം കൂടിയായ ി ഒസാസുനയ്‌ക്കെതിരായ പോരാട്ടം.

ജോൺ വേനിക്ക് അട്ടിമറി ജയം

അബുദാബി: ഗ്രാൻഡ് മാസ്റ്റേഴ്സിന്റെ അഞ്ചാം റൗണ്ടിൽ മലയാളി താരം ജോൺ വേനി അക്കക്കാരൻ ഫിലിപ്പെൻസ് ഇന്റർനാഷണൽ മാസ്റ്റർ സാൽ സെഡോ റിച്ച് ലിയനെ അട്ടിമറിച്ചു. ജിനൻ ജോമോൻ, നിതിൻ ബാബു എന്നിവരും വിജയം കണ്ടു. ജുബിൻ ജിമ്മിയുടെ മത്സരം സമനിലയായി. ഗൗതം കൃഷ്ണ പരാജയപ്പെട്ടു.