സാന്ദ്രയ്‌ക്ക് സ്വർണം, അലീനയ്‌ക്ക് വെള്ളി
Thursday 21 August 2025 1:03 AM IST
ചെന്നൈ: ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ ട്രിപ്പിൾ ജമ്പിൽ കേരളത്തിന്റെ സാന്ദ്രാ ബാബു സ്വർണവും അലീന സജി വെള്ളിയും നേടി. 13.20 മീറ്റർ ചാടിയാണ് സാന്ദ്ര പൊന്നണിഞ്ഞത്. 13.15 മീറ്റർ ചാടിയാണ് അലീന വെള്ളിയിൽ എത്തിയത്.