പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലാക്കും: മന്ത്രി രാജീവ്

Thursday 21 August 2025 2:58 AM IST

തിരുവനന്തപുരം: എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും മത്സരക്ഷമവും ലാഭകരവുമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്റി പി. രാജീവ്. വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈൽ ഉത്പന്നങ്ങളുടെ വിപണനത്തിനായി ഓൺലൈൻ പ്ലാ​റ്റ്‌ഫോം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്‌ഫോർമേഷന്റെ (ബി.പി.ടി) നേതൃത്വത്തിൽ സിഡി​റ്റിന്റെ സഹായത്തോടെയാണ് എല്ലാ ടെക്സ്റ്റൈൽ യൂണി​റ്റുകളുടെയും ഉത്പന്നങ്ങൾ ഇ-ബിഡ്ഡിംഗ്, ഇ-ലേലം എന്നിവയിലൂടെ വിൽക്കുന്നതിനുള്ള ഓൺലൈൻ പ്ലാ​റ്റ്‌ഫോം http://www.bpt.cditproject.org/ വികസിപ്പിച്ചെടുത്തത്.