സാനിറ്ററി മാലിന്യം മുഴുവനായും സംസ്‌കരിക്കാനുള്ള ശേഷി വേഗം കൈവരിക്കും: മന്ത്രി എം.ബി.രാജേഷ്
Thursday 21 August 2025 2:59 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സാനിറ്ററി മാലിന്യവും സംസ്‌കരിക്കാവുന്ന പ്ലാന്റുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. കേന്ദ്ര സർക്കാരിന്റെ ശുചിത്വസർവേ സ്വച്ഛ് സർവേക്ഷനിൽ മികച്ചനേട്ടം കൈവരിച്ച നഗരസഭകളെ അനുമോദിക്കുന്നതിനും 'ഹരിതമിത്രം ആപ്ലിക്കേഷൻ 2.0' ലോഞ്ച് ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിന് ജനുവരി മുതൽ ജൂൺവരെ ഈടാക്കിയത് ഒമ്പതരക്കോടി രൂപയാണ്. ഇന്റർനെറ്റ് കണക്ടിവിറ്റിയില്ലാത്ത സ്ഥലങ്ങളിലും ഹരിതകർമ്മസേനയ്ക്ക് 'ഹരിതമിത്രം 2.0' ഉപയോഗിക്കാം. ഓൺലൈൻ യൂസർഫീ പേയ്‌മെന്റിനും ലൈവ് ട്രാക്കിംഗിനും സൗകര്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷയായി.