രേണു സുധിക്ക് ആ വീഡിയോ കാണിച്ച് കൊടുക്കണം, അക്കാര്യം അവർ അറിയണം

Thursday 21 August 2025 2:59 AM IST

ബ്ഗ് ബോസ് മത്സാരർത്ഥിയായ രേണു സുധിയെ സഹ മത്സരാർത്ഥി ഗായകൻ അക്ബർ സെപ്ടിക് ടാങ്ക് എന്ന് വിളിച്ചത് വ്യാപക വിമർശനത്തിന് വഴിതെളിച്ചിരുന്നു. പിന്നീട് അക്ബർ രേണുവിനോട് മാപ്പു പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രേണു സുധിയുമായി ബന്ധപ്പെട്ട മറ്റൊരു പരാമർശമാണ് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. ഇക്കുറി വിമ‌ർശനം ഉയർന്നിരിക്കുന്നത് അനുമോൾക്കെതിരെയാണ്. രേണുവിന്റെ തലയിൽ നിറയെ പേനാണെന്നായിരുന്നു അനു പറഞ്ഞത്. ഇതിനെതിരെ രേണു രംഗത്തെത്തുകയും ചെയ്തു. ലക്ഷക്കണക്കിന് പ്രേക്ഷകർക്ക് മുന്നിൽ വച്ച് അനുമോൾ തന്നെ അപമാനിച്ചുവെന്ന് പറഞ്ഞ് ക്യാമറയ്ക്ക് മുന്നിൽ രേണു പൊട്ടിക്കരയുകയും ചെയ്തു.

അതേസമയം രേണുവിനെതിരെയും വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയർത്തുന്നത്. മനപ്പൂർവ്വം കണ്ടന്റുണ്ടാക്കി വോട്ട് നേടാനുള്ള രേണുവിന്റെ തന്ത്രം മാത്രമാണ് ഇന്നത്തെ നാടകീയ രംഗങ്ങൾ എന്നാണ് ചിലർ പറയുന്നത്. വിഷയത്തിൽ ഒരു ആരാധിക പറയുന്നത് ഇങ്ങനെ

സെപ്ടിക്ടാങ്ക് ന് ശേഷം ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് കരഞ്ഞു മെഴുകാൻ ഉള്ള അടുത്ത ടോപ്പിക്ക് കിട്ടീട്ടുണ്ട്. മോണിംഗ് ടാസ്‌കിൽ ചേച്ചിക്ക് 'പേൻ തല ആണ്.. ആഴ്ചയിൽ 3 തവണ എങ്കിലും തല ഷാംപൂ വാഷ് ചെയ്യണം എന്ന് പറഞ്ഞ അനുമോൾ ആണ് ഈ പ്രാവശ്യത്തെ കുറ്റവാളി.സത്യത്തിൽ പുറത്ത് ഇതിനോടകം തന്നെ ചർച്ചയായ ഒരു വിഷയം ആണിത്.. അതിനെ അക്ബർ സെപ്ടിക് ടാങ്ക് എന്ന് വിളിച്ചതിന് തുല്യമാണ് ഇതെന്നും പറഞ്ഞ് വീടിനുള്ള ചിലർ എരിതീയിൽ എണ്ണയൊഴിച്ചു കൊണ്ടിരിക്കുകയാണ്. അതെങ്ങനെ ആണ് രണ്ടും ഒരേ പോലെ ആകുന്നത് എന്നൊന്ന് അറിയാവുന്നവർ പറഞ്ഞു തരൂ.

രേണുവിന് ഹെയർ എക്സ്റ്റൻഷൻ ചെയ്ത് കൊടുത്ത ലേഡി തന്നെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് . ഹൈജീൻ ഇല്ലാത്തതിനാൽ ആണ് മുടിക്ക് ഇഷ്യൂസ് വന്നതും പേൻ വരുന്നതും എന്ന്. കുറഞ്ഞപക്ഷം ആ വീഡിയോ പേഴ്സണൽ ആയിട്ടെങ്കിലും രേണുവിന് കാണിച്ചു കൊടുത്ത് ഇതിന്റെ വാസ്തവം എന്താണെന്നുള്ളത് ബിഗ് ബോസ് അവരെ ബോധ്യപ്പെടുത്തി കൊടുക്കണം എന്നുള്ളതാണ് എന്റെ അഭിപ്രായം. അല്ലാതെ അവിടെ കിടന്ന് വീട്ടീ പോണം എന്ന് പറഞ്ഞു കരഞ്ഞു മെഴുകീട്ടോ മറ്റുള്ളവർ എല്ലാവരും കൂടെ അനുമോളുടെ മേൽ കുതിര കയറീട്ടോ എന്ത് കാര്യം!!!!', പോസ്റ്റിൽ പറഞ്ഞു.. ഈ പോസ്റ്രിന് താഴെയും രേണു സുധിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്.