പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം; പൊട്ടിയത്  മാരകമായ വസ്തുവെന്ന്  പൊലീസ്

Thursday 21 August 2025 8:54 AM IST

പാലക്കാട്: പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിൽ പൊട്ടിയത് മാരകമായ സ്‌ഫോടക വസ്തുവെന്ന് പൊലീസ്. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെയാണ് സ്‌ഫോടക വസ്തു സ്കൂളിൽ വച്ചതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ എക്‌സ്‌പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് ചുമത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ വെെകുന്നേരം നാലുമണിയോടെയാണ് സംഭവം നടന്നത്.

പന്നിപ്പടക്കം പൊട്ടിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. അതേസമയം, എന്ത് തരത്തിലുള്ള സ്‌ഫോടക വസ്തുവാണെന്ന വ്യക്തമായിട്ടില്ല. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളാണിത്. പത്തുവയസുകാരനാണ് സംഭവം ആദ്യം കണ്ടത്. പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുട്ടിയ്ക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റു.