സ്പോർട്സ് ഇക്കോണമിക്ക് ഉണർവായി കെ.സി.എൽ
മിനു ചിദംബരം
സി.ഇ.ഒ & സി.എഫ്.ഒ,
കേരള ക്രിക്കറ്റ് അസോസിയേഷൻ
സംസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിൽ നിർണായക പങ്ക് വഹിക്കൽ കൂടിയാണ് കെ.സി.എല്ലിലൂടെ കേള ക്രിക്കറ്റ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.കേരള ടൂറിസവുമായി സഹകരിച്ച്, 'ക്രിക്കറ്റ് ടൂറിസം' എന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. ഓണക്കാലത്ത് നടക്കുന്ന ലീഗ് ഓണോഘോഷത്തിന്റെ ഭാഗമാക്കി മാറ്റാനും കെ.സി.എ തയ്യാറെടുക്കുകയാണ്. കെ.സി.എല്ലിന്റെ സന്ദേശമെത്തിച്ച പ്രചരണ യാത്രകൾക്കൊപ്പം സാമൂഹിക അവബോധ കാമ്പെയ്നുകളും സംഘടിപ്പിച്ചിരുന്നു.
ക്രിക്കറ്റ് സ്റ്റേഡിയത്തിന് അപ്പുറത്തേക്ക് കെ.സി.എല്ലിന്റെ സ്വാധീനം വ്യാപിക്കുകയാണ്. ആദ്യ സീസണിൽ മാത്രം 700-ലധികം നേരിട്ടുള്ള ജോലികളും 2,500-ലധികം പരോക്ഷ ഉപജീവന അവസരങ്ങളും സൃഷ്ടിച്ചു. മീഡിയ, ഇവന്റ് മാനേജ്മെന്റ് റോളുകളിലെ സപ്പോർട്ട് സ്റ്റാഫുകളിൽ നാൽപ്പത് ശതമാനവും സ്ത്രീകളായിരുന്നു എന്നത് എടുത്തുപറയണം. ഇൗ സീസണിൽ സ്റ്റേഡിയത്തിനുള്ളിൽ ഫുഡ് കോർട്ടുകൾ പ്രവർത്തിപ്പിക്കുന്നതിനായി കുടുംബശ്രീ യൂണിറ്റുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ആദ്യ സീസണിൽ ലീഗിന്റെ സാമ്പത്തിക സംഭാവന 30 കോടി രൂപയായി കണക്കാക്കപ്പെടുന്നു. ഹോട്ടലുകൾ, ടാക്‌സികൾ, കാറ്ററിങ്ങുകാർ, മീഡിയ ഏജൻസികൾ, പ്രിന്റിംഗ് പ്രസ്സുകൾ, ഡിജിറ്റൽ കണ്ടന്റ് സ്രഷ്ടാക്കൾ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക ബിസിനസുകളുടെ വിശാലമായ ശൃംഖലയ്ക്ക് ലീഗ് ഉണർവ് പകർന്നിട്ടുണ്ട്. രണ്ടാം സീസണിൽ ഇതിലും മികച്ച രീതിയിൽ കേരളത്തിന്റെ സാമൂഹ്യ ഇടപെടലുകൾ നടത്താമെന്ന പ്രതീക്ഷയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ.
₹30 കോടി
രൂപയുടെ നിക്ഷേപമാണ് കേരളത്തിന്റെ പ്രാദേശിക സാമ്പത്തിക വ്യവസ്ഥയിലേക്ക് കെ.സി.എൽ വഴി ആദ്യ സീസണിൽ നടന്നത്.
700
ലധികം പേർക്ക് നേരിട്ട് കെ.സി.എല്ലിലൂടെ തൊഴിൽ ലഭിച്ചു.
2500
ലധികം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
40%
മീഡിയ,ഇവന്റ് മാനേജ്‌മെന്റ് സപ്പോർട്ട് സ്റ്റാഫുകളിൽ 40% സ്ത്രീകൾ.