മലപ്പുറത്ത് ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു; ആക്രമിച്ചത് വനപാലകർ തുരത്തിയ ആനയെന്ന് സംശയം
Thursday 21 August 2025 2:57 PM IST
മലപ്പുറം: ജനവാസ മേഖലയിലിറങ്ങിയ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. മലപ്പുറം എടവണ്ണയിലാണ് സംഭവം. കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30നായിരുന്നു സംഭവം.
പ്രദേശത്ത് ആനശല്യം ഉള്ളതിനാൽ വനപാലകർ ആനയെ വനത്തിലേക്ക് കയറ്റാൻ എത്തിയിരുന്നു. കല്യാണിയുടെ പേരക്കുട്ടികൾ സമീപത്തെ പറമ്പിൽ കളിക്കാൻ പോയിരുന്നു. ഇതിനിടെ, വനപാലകർ തുരത്തിയോടിച്ച ആന കല്യാണിയെ ആക്രമിച്ചതാകാം എന്നാണ് കരുതുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.