ലിവർ ഫൗണ്ടേഷൻ കുടുംബസംഗമം

Friday 22 August 2025 12:17 AM IST
ലിഫോക്ക്

കൊച്ചി: കേരള ലിവർ ഫൗണ്ടേഷന്റെ (ലിഫോക്ക്) കുടുംബസംഗമവും സംസ്ഥാനത്ത് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന 8 ആശുപത്രികളിലെ ഡോക്ടർമാരുടെ ഒത്തുചേരലും നാളെ രാവിലെ 10ന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി പാരീഷ് ഹാളിൽ നടക്കും. സിനിമാതാരം മിയ ജോർജ് ഉദ്ഘാടനം ചെയ്യും. സംവിധായകൻ ജിസ് ജോയ് മുഖ്യാതിഥിയാകും. ലിഫോക്കിന്റെ തീംസോങ്ങ് സംഗീത സംവിധായകൻ ബിജിബാൽ പ്രകാശനം ചെയ്യും. മോട്ടിവേഷണൽ സ്പീക്കർ മധു ഭാസ്കർ, കെ-സോട്ടോ ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവർ ക്ലാസെടുക്കും. ലിഫോക്കിന്റെ ബെസ്റ്റ് ഡോക്ടർ അവാർഡ് ആസ്റ്റർ മെഡിസിറ്റിയിലെ ഹെപ്പറ്റോളജിസ്റ്റ് ഡോ. ചാൾസ് പനയ്ക്കലിന് സമ്മാനിക്കും.