തെരുവ് നായ ആക്രമണം: മുൻ കോട്ടയം മുനിസിപ്പൽ ചെയർമാൻ പി.ജെ. വർഗീസിനെ കടിച്ച നായയ്ക്ക് പേവിഷബാധ

Thursday 21 August 2025 4:50 PM IST

കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് മുൻ കോട്ടയം മുനിസിപ്പൽ ചെയർമാൻ പി.ജെ. വർഗീസ് ഉൾപ്പെടെ ഏഴ് പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ മൃഗാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 11നും രണ്ടുമണിക്കു ഇടയിലാണ് നായയുടെ ആക്രമണമുണ്ടായത്. പിന്നീട് മുനിസിപ്പാലിറ്റിയുടെ എബിസി സംഘമെത്തിയാണ് നായയെ പിടികൂടി അവരുടെ കേന്ദ്രത്തിലേക്ക് മാറ്റുന്നത്. അവിടെ വച്ച് തന്നെ നായ പിന്നീട് ചത്തു. ചാകുന്നതിന് മുമ്പ് നായയ്ക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ബസ്റ്റാൻ‌ഡ് പരിസരം ഉൾപ്പെടെ എംഎൽ റോഡ്, കോടിമതി എന്നിവിടങ്ങളിലാണു നായ്ക്കൾ ആക്രമണം നടത്തിയത്.