കൈവിട്ട സ്വർണം തിരിച്ചു പിടിച്ച് ദിയ
Friday 22 August 2025 12:43 AM IST
കൊച്ചി: കഴിഞ്ഞ വർഷത്തെ മീറ്റിൽ നേരിയ വ്യത്യാസത്തിൽ ഹൈജംപിൽ കൈവിട്ട സ്വർണം തിരിച്ചുപിടിച്ച് വെള്ളൂർ ഭവൻസ് ന്യൂസ് പ്രിന്റ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ദിയ സാറാ ബോസ്. 1.47 മീറ്റർ ഉയരം മറികടന്നാണ് ദിയ സ്വർണം നേടിയത്. മൂന്നാം തവണയാണ് സി.ബി.എസ്.സി അത്‌ലറ്റിക്‌സിൽ പങ്കെടുത്തത്. ഇത്തവണ ലോംഗ് ജംപിൽ വെങ്കലവും ദിയ കരസ്ഥമാക്കി. സംസ്ഥാനതല അമേച്വർ മീറ്റിൽ ഹൈജംപ് വെങ്കല മെഡൽ ജേതാവ് കൂടിയാണ്.
വെള്ളൂർ സ്വദേശികളായ ബോസ് ആൻഡ്രൂസ്, ധന്യ ദമ്പതികളുടെ മകളാണ് ദിയ. ബേസിൽ ആൻഡ്രൂസ് സഹോദരനാണ്. റോബിൻ ചാക്കോയാണ് കോച്ച്.