ഗ്രാമയാത്രയ്ക്ക് തുടക്കം
Friday 22 August 2025 12:02 AM IST
നരിക്കുനി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാര നിർദ്ദേശവുമായി ഡോ.എം.കെ. മുനീർ എം.എൽ.എ. നടത്തുന്ന ഗ്രാമയാത്രയ്ക്ക് നരിക്കുനിയിൽ തുടക്കം. യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച 'ജനസഭ'യിൽ നൂറോളം പരാതികളും ആക്ഷേപങ്ങളും എം.എൽ.എ.യും ഉദ്യോഗസ്ഥരും കേട്ടു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്റഫ്, കോഴിക്കോട് സി.ആർ.സി ഡയറക്ടർ റോഷൻ ബിജിലി, മുൻ എം.എൽ.എ വി.എം ഉമ്മർ , എം .എം .എ റസാക്ക്, സി.ടി ഭരതൻ, എ അരവിന്ദൻ, കെ.കെ.എ ഖാദർ, വി.ഇല്യാസ് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.ലൈല സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ദേവദാസ് നന്ദിയും പറഞ്ഞു.